വ്യാപക ക്രമക്കേട്: സ്‍പിന്നിംഗ്-തുണി മില്ലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍
സര്‍ക്കുലറിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മില്ലുകള്‍ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടാവില്ലെന്ന മുന്നറിയിപ്പും സര്‍ക്കുലര്‍ നല്‍കുന്നു. മീഡിയവണ്‍ എക്സ്‍ക്ലൂസീവ്
സഹകരണ സ്‍പിന്നിംഗ് മില്ലുകള്‍ക്കും, തുണിമില്ലുകള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. വ്യാപകമായ ക്രമകേടിനെ തുടര്‍ന്നാണ് ഹാന്‍റ് ലൂം ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലറിലെ നിബന്ധനകള്‍ ലംഘിക്കുന്ന മില്ലുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കില്ല. മീഡിയവണ്‍ എക്സ്‍ക്ലൂസീവ്.
വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 8 സഹകരണ സ്‍പിന്നിംഗ് മില്ലുകള്‍ക്കും, തുണിമില്ലുകള്‍ക്കുമാണ് നിയന്ത്രണം കൊണ്ടുവന്നത്. സ്‍പിന്നിംഗ് മില്ലുകളില്‍ നടക്കുന്ന ക്രമകേടുകള്‍ മീഡിയവണ്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സഹകരണ സ്‍പിന്നിംഗ് മില്ലുകളും, ഇന്റഗ്രാറ്റഡ് പവര്‍ലൂം കോപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളില്‍ സ്റ്റോര്‍ പര്‍ച്ചേഴ്സ് നിയമങ്ങള്‍ക്ക് വിധേയമായി മാത്രമെ അസംസ്കൃത വസ്തുകള്‍ വാങ്ങുവാനും, ഉല്‍പന്നങ്ങള്‍ വില്‍ക്കുവാനും പാടുള്ളുവെന്നാണ് ആദ്യ നിബന്ധന.
ഏജന്‍സികള്‍ മുഖേന നൂല്‍വില്‍ക്കുകയാണെങ്കില്‍ ഏജന്‍സിയെ സ്റ്റോര്‍ പര്‍ച്ചേയ്സ് റൂളിന് വിധേയമായി മാത്രമെ തെരഞ്ഞെടുക്കാവു. സ്ഥാപനങ്ങളിലെ കെട്ടിട നിര്‍മ്മാണ അറ്റകുറ്റപണികള്‍ പിഡബ്ല്യൂഡി പെരുമാറ്റച്ചട്ടത്തിന് വിധേയമായി മാത്രമെ നടത്താവു എന്നും സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച നിയമങ്ങള്‍ പാലിക്കണം.
പുതിയ സര്‍ക്കുലര്‍ കര്‍ശനമായി നടപ്പിലാക്കിയാല്‍ 3 സഹകരണ മില്ലുകള്‍ സംസ്ഥാനത്തിന് പുറത്ത് തുടങ്ങിയ അനധികൃത വില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവരും. കൂടാതെ നിയമനങ്ങള്‍ സുതാര്യമാകും. സര്‍ക്കുലറിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മില്ലുകള്‍ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടാവില്ലെന്ന മുന്നറിയിപ്പും സര്‍ക്കുലര്‍ നല്‍കുന്നു.