മലബാർ സിമന്റ്‌സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണമില്ല

വിജിലന്‍സ് അന്വേഷിക്കുന്ന കേസുകള്‍ സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കി ഹരജി ഹൈക്കോടതി തള്ളി

Update: 2018-07-20 07:43 GMT
Advertising

മലബാർ സിമന്റ്‌സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണം ഇല്ല. വിജിലന്‍സ് അന്വേഷിക്കുന്ന കേസുകള്‍ സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കി ഹരജി ഹൈക്കോടതി തള്ളി. കേസിൽ നിന്ന് ചിലരെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി വിശദമായ വാദം കേൾക്കും.

സി.ബി.ഐ അന്വേഷണ ആവശ്യം നേരത്തെ ഹൈ കോടതിയും സുപ്രിം കോടതിയും നിരസിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഹരജി തള്ളിയത്. അതേസമയം അഴിമതി കേസുകളിൽ മൂന്ന് പ്രതികളെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി വിശദ വാദത്തിനായി ഈ മാസം 30ലേക്ക് മാറ്റി . ഓൾ കേരള ആന്റി കർപ്ഷൻ ആൻഡ്‌ ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ ഹരജിയാണ് മാറ്റിയത്.

കമ്പനി മുൻ ചെയർമാൻ ജോൺ മത്തായി, ഡയറക്ടർ മാരായ t. പത്മനാഭൻ നായർ, എന്‍. കൃഷ്ണകുമാർ എന്നിവരെയാണ് പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയത് .2012ല്‍ സർക്കാർ ഉത്തരവിലൂടെയയിരുന്നു ഇവരെ ഒഴിവാക്കിയത്. ഇതാണ് ഹരജിക്കാരായ ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്ററും ജോയ് കൈതാരവും ചോദ്യം ചെയ്തത്. കേസ് ദുർബലം ആക്കാനും മറ്റു പ്രതികളെ സഹായിക്കാനും ആണ് സർക്കാർ നീക്കം എന്നാണ് ഹർജിക്കാരുടെ വാദം.അഴിമതിക്കേസുകളിലെ പ്രതികളെ ഉത്തരവിലൂടെ ഒഴിവാക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു. കേസുകളിൽ തുടരന്വേഷണവും ഹരജിക്കാർ ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News