‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ വീണ്ടും അരങ്ങിലേക്ക്
കെപിഎസിയുടെ പ്രസിദ്ധ നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വീണ്ടും അരങ്ങിലെത്തുന്നു. തോപ്പിൽ ഭാസി എഴുതിയ നാടകത്തിന്റെ ദൈർഘ്യം മൂന്നിൽ നിന്ന് രണ്ട് മണിക്കൂറാക്കി ചുരുക്കിയത് മാത്രമാണ് ഏക മാറ്റം.
Update: 2018-07-21 05:47 GMT
കെപിഎസിയുടെ പ്രസിദ്ധ നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വീണ്ടും അരങ്ങിലെത്തുന്നു. നാടകത്തിന്റെ രണ്ടാം വരവിൽ നടൻ അശോകനാണ് സഖാവ് മാത്യുവായി എത്തുന്നത്. അശോകന്റെ ആദ്യ നാടകമാണിത്.
തോപ്പിൽ ഭാസി എഴുതിയ നാടകത്തിന്റെ ദൈർഘ്യം മൂന്നിൽ നിന്ന് രണ്ട് മണിക്കൂറാക്കി ചുരുക്കിയത് മാത്രമാണ് ഏക മാറ്റം. സംഭാഷണവും സംഗീതവുമെല്ലാം തത്സമയം തന്നെ. ആദ്യ നാടകത്തിൽ തന്നെ പ്രസിദ്ധ കഥാപാത്രത്തെ അവതരിപ്പിയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അശോകൻ.
നാല് പതിറ്റാണ്ടായി തമിഴ്നാട്ടിലെ നാടകവേദികളിൽ സജീവമായ സോമൻ കൈതക്കാടാണ് സംവിധാനം. മുഗപ്പെയർ മലയാളി സമാജം, നവചൈതന്യ എന്നിവയുടെ നേതൃത്വത്തിൽ അരങ്ങിലെത്തുന്ന നാടകം നാളെ, ചെന്നൈ ആശാൻ സ്മാരക സ്കൂളിൽ അരങ്ങിലെത്തും.