ചെമ്മീന്‍കൃഷിയുടെ മറവില്‍ പുഴ കയ്യേറി വന്‍കിടക്കാര്‍; ഉപജീവനം നഷ്ടപ്പെട്ട് ഒരു ജനത
കക്കാട് മുതല്‍ കാട്ടാമ്പളളി വരെ ഏക്കര്‍കണക്കിന് പുഴയാണ് ചെമ്മീന്‍കൃഷിയുടെ മറവില്‍ വന്‍കിടക്കാര്‍ ബണ്ട് കെട്ടി കൈവശപ്പെടുത്തിയത്.
ചെമ്മീന്‍കൃഷിയുടെ മറവില്‍ കണ്ണൂര്‍ കക്കാട് പുഴ വന്‍കിടക്കാര്‍ കയ്യേറുന്നു. കക്കാട് മുതല്‍ കാട്ടാമ്പളളി വരെ ഏക്കര്‍കണക്കിന് പുഴയാണ് ഇതിനോടകം ചെമ്മീന്‍കൃഷിക്കാർ ബണ്ട് കെട്ടി കൈവശപ്പെടുത്തിയത്. പുഴയില്‍ മുങ്ങി മീന്‍പിടിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത ദളിത്- സ്ത്രീ മത്സ്യ തൊഴിലാളികളെ കയ്യേറ്റക്കാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതി.
ജനിച്ച് വീണത് മുതല്‍ സ്വന്തമെന്ന് കരുതിയ പുഴ ഇന്ന് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു. എവിടെ നിന്നോ വന്ന വന്‍കിട ചെമ്മീന്‍ വളര്‍ത്തുകാര്‍ പുഴയെ കീറിമുറിച്ച് അവരുടേതാക്കിയപ്പോള്‍ തൊഴിലും വരുമാനവും നിലച്ച ഇവര്‍ നിസഹായരായി മാറി. അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് ദളിത് കോളനിയിലെ എഴുപത്തിയഞ്ചോളം ദളിത് സ്ത്രീകളുടെ പ്രധാന വരുമാന മാര്‍ഗമായിരുന്നു ഈ പുഴ. ഇന്നിവര്‍ ഈ പുഴയില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്നു
കക്കാട് മുതല്‍ കാട്ടാമ്പളളി വരെ ഏക്കര്‍കണക്കിന് പുഴയാണ് ചെമ്മീന്‍കൃഷിയുടെ മറവില്‍ വന്‍കിടക്കാര്‍ ബണ്ട് കെട്ടി കൈവശപ്പെടുത്തിയത്. ഇതോടെ സ്വഭാവിക വേലിയേറ്റവും വേലിയിറക്കവും പോലും നിലച്ച് പുഴ മരണാസന്നയായി മാറി.