കരിപ്പൂര്‍ നേരിടുന്ന നീതി നിഷേധം അക്കമിട്ട് നിരത്തി പഠന റിപ്പോര്‍ട്ട്

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെതിരെയുള്ള ഗൂഢാലോചന വിശദീകരിക്കുന്ന ആധികാരിക രേഖയാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ പഠന റിപ്പോര്‍ട്ട്.

Update: 2018-08-02 04:41 GMT
Advertising

2016 ല്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടില്‍ കരിപ്പൂര്‍ നേരിടുന്ന നീതി നിഷേധം അക്കമിട്ട് നിരത്തുന്നുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെതിരെയുള്ള ഗൂഢാലോചന വിശദീകരിക്കുന്ന ആധികാരിക രേഖയാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ പഠന റിപ്പോര്‍ട്ട്. 2016 ല്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടില്‍ കരിപ്പൂര്‍ നേരിടുന്ന നീതി നിഷേധം അക്കമിട്ട് നിരത്തുന്നുണ്ട്.

Full View

റണ്‍വേ നവീകരണത്തിനായി 2015 മേയിലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്. ആറ് മാസം കൊണ്ട് റണ്‍വേ നവീകരിച്ചെങ്കിലും വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയില്ല. ഇനിയും ഭൂമി ഏറ്റെടുത്ത ശേഷമേ എയര്‍പോര്‍ട്ട് പഴയതു പോലെ പ്രവര്‍ത്തിക്കാനാകൂ എന്ന വാദം ഉന്നയിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പൂര്‍ണമായും സജ്ജമാണെന്ന ആധികാരിക പഠന റിപ്പോര്‍ട് വെല്‍ഫെയര്‍പാര്‍ട്ടി വിശദീകരിച്ചത്. 2016 ലായിരുന്നു റിപ്പോര്‍ട്ടിന്റെ പ്രകാശനം.

യാസിര്‍ എം അബ്ദുല്ല, മെഹര്‍ നൌഷാദ് എന്നിവരാണ് റിപ്പോര്‍ട്ടിനായി പഠനം നടത്തിയത്. 16 പേജുകളുള്ള റിപ്പോര്‍ട്ട് ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു.

Tags:    

Writer - ഷഫ്ന മുബാറക്

Writer

Editor - ഷഫ്ന മുബാറക്

Writer

Web Desk - ഷഫ്ന മുബാറക്

Writer

Similar News