മലപ്പുറം ഉരുള്‍ പൊട്ടല്‍: പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കെടി ജലീല്‍
ചാലിയാര്‍ പഞ്ചായത്തിലെ നാല് ദുരിതാശ്വാസ ക്യാംപുകളിലും ആവശ്യമായ ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്
മലപ്പുറത്ത് ചെട്ടിയംപാറ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഭവനരഹിതരായവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രി കെടി ജലീല്‍. ദുരിതബാധിത മേഖലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെട്ടിയംപാറയിലലെ ദുരിതാശ്വാസ ക്യാംപുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.
ചാലിയാര്‍ പഞ്ചായത്തിലെ നാല് ദുരിതാശ്വാസ ക്യാംപുകളിലും ആവശ്യമായ ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മന്ത്രി കെടി ജലീലിന്റെ അധ്യക്ഷതയില്‍ നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ ക്യാംപുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. വണ്ടൂര്‍ വെള്ളാമ്പുറത്ത് റോഡ് രണ്ടായി പിളര്‍ന്ന സ്ഥലത്ത് താല്‍ക്കാലിക പാലംനിര്‍മിക്കാന്‍ സൈന്യം ശ്രമം തുടങ്ങി. എരുമമുണ്ടയിലെ ദുരിതാശ്വാസ ക്യാംപുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായംകൊണ്ടാണ് ക്യാംപുകള്‍ നന്നായി നടക്കുന്നതെന്നും സര്‍ക്കാരിന്റെ സഹായം ഇനിയും ലഭിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാംപുകളിലായി 1800 പേരാണ് കഴിയുന്നത്.