പ്രളയത്തിനിടെ വിദേശയാത്ര; മന്ത്രി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

പ്രളയ സമയത്തെ രാജുവിന്‍റെ യാത്ര തെറ്റായിപ്പോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Update: 2018-08-20 09:52 GMT
പ്രളയത്തിനിടെ വിദേശയാത്ര; മന്ത്രി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത
AddThis Website Tools
Advertising

പ്രളയ ദുരന്തത്തിനിടെ ജര്‍മ്മനിക്ക് പോയ സി.പി.ഐ മന്ത്രി കെ. രാജുവിവെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യത. കെ. രാജുവിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചു. പ്രളയ സമയത്തെ രാജുവിന്‍റെ യാത്ര തെറ്റായിപ്പോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനം പ്രളയക്കെടുതിയില്‍ പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴായിരുന്നു കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി കെ. രാജു ജര്‍മ്മനിക്ക് പോയത്. കെ. രാജുവിന്‍റെ നടപടിയില്‍ മുഖ്യമന്ത്രി പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ മന്ത്രിയെ സി.പി.ഐ മടക്കി വിളിച്ചിരുന്നു. രാജുവിന്‍റെ നടപടി സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്. അതുകൊണ്ടാണ് കെ. രാജുവിനോട് വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും.

Full View

രാജുവിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വാക്കുകള്‍ നല്‍കുന്നത്. രാജുവിന്‍റെ നടപടിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. അടുത്ത മാസം 4, 5, 6 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന നിര്‍വാഹക സമിതി കൗണ്‍സില്‍ യോഗങ്ങള്‍ രാജുവിന്‍റെ യാത്രാവിവാദം ചര്‍ച്ച ചെയ്തേക്കും.

Tags:    

Similar News