സംഘപരിവാരത്തിന് കേരളത്തോട് പക, വിഷം തുപ്പേണ്ട സമയമല്ലിത്; കേന്ദ്രത്തിനെതിരെ #LetKeralaLive ക്യാമ്പെയിന്‍ 

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാവാന്‍ മുന്നോട്ടുവരുന്ന രാജ്യങ്ങളുടെ സഹായം നിരസിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം.

Update: 2018-08-23 10:04 GMT
Advertising

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാവാന്‍ മുന്നോട്ടുവരുന്ന രാജ്യങ്ങളുടെ സഹായം നിരസിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. #LetKeralaLive എന്ന ഹാഷ് ടാഗ് ക്യാമ്പെയിന്‍ ട്വിറ്ററില്‍ തുടരുകയാണ്. മലാളികള്‍ മാത്രമല്ല കേരളത്തിന് പുറത്തുള്ളവരും ഈ ക്യാമ്പെയിന്‍ ഏറ്റെടുത്തിട്ടുണ്ട്.

നിരവ് മോദിയെയും വിജയ് മല്യയെയും ഇതുവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, ബുള്ളറ്റ് ട്രെയിനിന് ജപ്പാന്‍ ഫണ്ട് സ്വീകരിക്കാം, പക്ഷേ വെള്ളപ്പൊക്കത്താല്‍ കഷ്ടപ്പെടുന്ന കേരളത്തെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങളെ അനുവദിക്കില്ല. ഇതെന്ത് ന്യായമെന്ന ചോദ്യം ട്വിറ്ററില്‍ നിറയുന്നു.

ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് പ്രളയെക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്ന രാജ്യങ്ങളെ തടയുന്നു എന്നാണ് മറ്റൊരു ചോദ്യം.

മോദിജീ കണ്ണ് തുറക്കൂ, ഈ കുട്ടികളെ കാണൂ എന്നാണ് മറ്റൊരാള്‍ പറയുന്നത്.

ചിലര്‍ കാര്‍ട്ടൂണുകള്‍ പങ്കുവെച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കേരളത്തിന് സഹായം നല്‍കുന്നതില്‍ വിവേചനം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ മുന്നോട്ടുവന്ന രാജ്യങ്ങളെയും തടയുകയാണ്.

Tags:    

Similar News