ക്യാംപുകളില്‍ നിന്ന് ഒരാളെയും നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ല- വി.എസ്. സുനിൽ കുമാർ

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നില്ലെന്നും വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു

Update: 2018-08-27 08:14 GMT
Advertising

ക്യാംപുകളില്‍ നിന്ന് ഒരാളെയും നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ മീഡിയവണിനോട്. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തുക്കുന്ന സ്കൂളുകള്‍ക്ക് അവധി നീട്ടണമെന്നാവശ്യവുമായി എംഎല്‍എമാര്‍ രംഗത്ത് വന്നിരുന്നു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ബാങ്ക് അക്കൌണ്ടുകള്‍ വഴി വേഗത്തില്‍ ലഭ്യമാക്കുമെന്നും ക്യാംപുകളില്‍ നിന്ന് ഒരാളെയും നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞത്.

ഓണാവധിക്ക് ശേഷം സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതിനാല്‍ പലയിടത്തും ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. വീടുകള്‍ ഇനിയും വാസയോഗ്യമായിട്ടില്ലാത്തവരാണ് ക്യാംപുകളില്‍ തുടരുന്നത്. നിലവിലെ ക്യാംപുകള്‍ക്ക് പകരം സംവിധാനമൊരുക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. അതേസമയം സ്കൂളുകളുടെ അവധി നീട്ടി ദുരിതബാധിതരുടെ ആശങ്കയകറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് വി.ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉറപ്പ് നൽകി.

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് മടങ്ങി പോകാനാകാത്ത കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് നല്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. എറണാകളം ജില്ലയില്‍ മാത്രം 100 ക്യാംപുകളിലായി അമ്പതിനായിരത്തോളം ആളുകളാണ് ഇപ്പോഴും തുടരുന്നത്

Tags:    

Similar News