മലപ്പുറത്ത് 12 വീടുകള്‍ക്ക് വിള്ളല്‍; രണ്ട് ഇഞ്ച് വരെ ഭൂമയിലേക്ക് താഴ്ന്ന നിലയില്‍
വെള്ളമിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് വീടുകള്‍ക്ക് വിള്ളല്‍ കണ്ടെത്തിയത്. ചുവരിലും തറയിലും വിള്ളലുകളുണ്ട്.
Update: 2018-08-29 16:26 GMT
മലപ്പുറം മുണ്ടുപറമ്പില്‍ 12 വീടുകള്‍ക്ക് വിള്ളല്‍ കണ്ടെത്തി. ചില വീടുകള്‍ രണ്ട് ഇഞ്ച് വരെ ഭൂമയിലേക്ക് താഴ്ന്നിട്ടുണ്ട്. ജിയോളജി വിഭാഗം എത്തി പരിശോധന നടത്തി.
കടലുണ്ടിപ്പുഴയുടെ തൊട്ടടുത്തുള്ള മുണ്ടുപറമ്പ് ചേരിയിലെ ഇരുനൂറോളം വീടുകളെ പ്രളയം ബാധിച്ചിരുന്നു. വെള്ളമിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് വീടുകള്‍ക്ക് വിള്ളല്‍ കണ്ടെത്തിയത്. ചുവരിലും തറയിലും വിള്ളലുകളുണ്ട്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഭൂമിക്ക് അടിയിലെ മണ്ണൊലിപ്പാണ് വീടുകള്‍ വിണ്ടു കീറാന്‍ കാരണമെന്ന് സംശയിക്കുന്നു.