‌വിഭവ സമാഹരണം വെല്ലുവിളി; ഒരുമിച്ച് നിന്നാല്‍ നേരിടാമെന്ന് മുഖ്യമന്ത്രി

വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ബാങ്കുകളില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും ഇതിന്റെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും കുടുംബശ്രീ വഴി വായ്പ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2018-08-31 05:16 GMT
Advertising

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വിപുലമായ പദ്ധതികളുമായി സര്‍ക്കാര്‍. ധനസമാഹരണത്തിന് മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശത്തേക്ക് പോകാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു.

പ്രളയാന്തര കേരളത്തില്‍ വിഭവ സമാഹരണം വെല്ലുവിളിയാണെന്നും ഒരുമിച്ച് നിന്നാല്‍ നേരിടാമെന്ന് പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍ നിര്‍മ്മാണത്തിന് കെപിഎംജി എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ സഹായം സ്വീകരിക്കുമെന്നും പുനരധിവാസം എത്രയും വേഗത്തില്‍ തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഭവ സമാഹരണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും. സെപ്തംബര്‍ 11 ന് സ്കൂളുകളില്‍ ഫണ്ട് ശേഖരണം നടത്തും.

Full View

സെപ്തംബര്‍ മൂന്നിന് ജില്ലകളില്‍ മന്ത്രിമാര്‍ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക നേരിട്ട് കൈപറ്റും. പ്രവാസികളെ സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ലഭ്യമാക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലുള്ള പ്രവാസികളുടെ സഹായവും തേടും.

ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ വായ്പാ പദ്ധതി തയ്യാറാക്കുന്നുവെന്നും വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ബാങ്കുകളില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും ഇതിന്റെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും കുടുംബശ്രീ വഴി വായ്പ അനുവദിക്കുമെന്നും വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View
Tags:    

Similar News