കൈനകരിയിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍

വി എസ് സുനിൽകുമാർ കൈനകരി മേഖലയിലെ പാടശേഖരങ്ങളിൽ സന്ദർശനം നടത്തി. മടകുത്തിയ പാടങ്ങളിൽ തിങ്കളാഴ്ചയോടെയും അല്ലാത്ത ഇടങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിലും വെള്ളം വറ്റിക്കുമെന്ന് വി എസ് സുനിൽകുമാർ പറഞ്ഞു

Update: 2018-09-01 08:38 GMT
Advertising

വി എസ് സുനിൽകുമാർ കൈനകരി മേഖലയിലെ പാടശേഖരങ്ങളിൽ സന്ദർശനം നടത്തി. മടകുത്തിയ പാടങ്ങളിൽ തിങ്കളാഴ്ചയോടെയും അല്ലാത്ത ഇടങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിലും വെള്ളം വറ്റിക്കുമെന്ന് വി എസ് സുനിൽകുമാർ പറഞ്ഞു.

കുട്ടനാട്ടിൽ ശുചീകരണവും പുനരധിവാസവുമൊക്കെ നടക്കുന്നുണ്ടെങ്കിലും കൈനകരിയിൽ ഭൂരിഭാഗം വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മട വീണ പാടശേഖരങ്ങളിൽ മടകുത്തി വെള്ളം വറ്റിക്കാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് മന്ത്രി സുനിൽ കുമാർ പ്രദേശം സന്ദർശിച്ചത്. കനകാശ്ശേരി, പരുത്തിവളവ് തുടങ്ങിയ പാടങ്ങളിൽ മട വീഴ്ച ഉണ്ടായ ഭാഗങ്ങൾ മന്ത്രി സന്ദർശിച്ചു. മട കുത്തിയ ഭാഗങ്ങളിൽ വെള്ളം വറ്റിക്കാനും ഇല്ലാത്തയിടങ്ങളിൽ മട കുത്തി വെള്ളം വറ്റിക്കാനും ഉടൻ നടപടിയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത കൃഷി തടസ്സമില്ലാതെ നടത്താനും നടപടിയെടുക്കും. മട കുത്താനും വൈദ്യുതി വിതരണവും മോട്ടോറുകളും ശരിയാക്കി വെള്ളം വറ്റിക്കാനും ഇനിയും ദിവസങ്ങളെടുക്കും.

Full ViewFull View
Tags:    

Similar News