കുട്ടനാട്ടില്‍ ഇനിയും പമ്പിങ്ങ് ആരംഭിക്കാത്ത കരാറുകാര്‍ക്കെതിരെ വാറണ്ട്

കുട്ടനാട്ടില്‍ ഇനിയും പമ്പിങ്ങ് ആരംഭിക്കാന്‍ തയ്യാറാവാത്ത കരാറുകാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാനാണ് മന്ത്രി തോമസ് ഐസക് ആലപ്പുഴ സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Update: 2018-09-08 13:54 GMT
Advertising

കുട്ടനാട്ടില്‍ ഇനിയും പമ്പിങ്ങ് ആരംഭിക്കാന്‍ തയ്യാറാവാത്ത കരാറുകാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം. മന്ത്രി തോമസ് ഐസക്കാണ് ആലപ്പുഴ സബ് കലക്ടര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. അതേസമയം കുട്ടനാട്ടില്‍ തകര്‍ന്നതും താമസയോഗ്യമല്ലാത്തുമായ വീടുകളുടെ കണക്കെടുപ്പിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി.

കുട്ടനാട്ടില്‍ ഇനിയും പമ്പിങ്ങ് ആരംഭിക്കാന്‍ തയ്യാറാവാത്ത കരാറുകാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാനാണ് മന്ത്രി തോമസ് ഐസക് ആലപ്പുഴ സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുട്ടനാട്ടിലെ പുനരധിവാസം വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനിടെയായിരുന്നു നടപടി.

Full View

അതേസമയം കുട്ടനാട്ടില്‍ താമസയോഗ്യമല്ലാത്ത വീടുകളുടെ കണക്കെടുപ്പിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. വെള്ളത്തില്‍ കിടക്കുന്ന വീടുകളില്‍ ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോയതു കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍ കാലങ്ങളിലെ വെള്ളപ്പൊക്കങ്ങളില്‍ വെള്ളം പൂര്‍ണമായി താഴ്ന്ന ശേഷം ഘടനയില്‍ യാതൊരു കുഴപ്പവുമില്ലാത്ത വീടുകള്‍ തകര്‍ന്നു വീണ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു. ഇപ്പോഴത്തെ വീടു പരിശോധന പ്രഹസനം മാത്രമാണെന്ന ആരോപണം നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

Tags:    

Similar News