ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തിന് ജനപിന്തുണയേറുന്നു  

സമരത്തിന്റെ നാലാം ദിനം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഐക്യപ്പെട്ട് സമരപന്തലിൽ എത്തി

Update: 2018-09-11 07:53 GMT
Advertising

ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന സമരം കൂടുതൽ ശക്തിപ്പെടുന്നു. സമരത്തിന്റെ നാലാം ദിനം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഐക്യപ്പെട്ട് സമരപന്തലിൽ എത്തി. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും ഇന്ന് സമരപന്തലിൽ സജീവമായിരുന്നു.

രാവിലെ മുതൽ തന്നെ സമരപന്തലിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആളുകൾ എത്തിതുടങ്ങി. കന്യാസ്ത്രീക്ക് നീതിക്ക് വേണ്ടി തുടങ്ങിയ സമരം പൊതു സമൂഹം ഏറ്റെടുത്ത ആവേശത്തിലായിരുന്നു. "സേവ് അവർ സിസ്റ്റേഴ്സ് ഫോറം പ്രവർത്തകര്‍. 12.15 ഓടെ കുറവിലങ്ങാട്ടെ മഠത്തിൽ നിന്നുള്ള കന്യാസ്ത്രീകൾ സമരപന്തലിലേക്കെത്തി. ഒരു ഭീഷണിക്ക് മുൻപിലും തങ്ങൾ മുട്ടുമടക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ ടെലികോൺഫറൻസ് വഴി സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സംസാരിച്ചു. വിവിധ മഹിളാ സംഘടനകളും ഇന്ന് സമരത്തിന് ഐക്യദാർഢ്യവുമായെത്തി.

Tags:    

Similar News