ആശമാരുടെ സമരം 34ാം ദിവസത്തിലേക്ക്; സമരം കടുപ്പിക്കാന്‍ ആശമാര്‍

സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം

Update: 2025-03-15 03:37 GMT
Editor : നബിൽ ഐ.വി | By : Web Desk
ആശമാരുടെ സമരം 34ാം ദിവസത്തിലേക്ക്; സമരം കടുപ്പിക്കാന്‍ ആശമാര്‍
AddThis Website Tools
Advertising

തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ്നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. അതേസമയം സമരത്തിന്‍റെ രൂപവും ഭാവവും മാറുന്നതോടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാർ നിലപാട് എന്താകുമെന്ന് ഉറ്റ് നോക്കുകയാണ് ആശമാർ.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News