ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍ 

2014 മെയ് 5നാണ് ആദ്യ പീഡനം നടന്നത്. രണ്ട് വര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീ പീഡനത്തിന് ഇരയായെന്നും എഫ്.ഐ.ആര്‍

Update: 2018-09-13 11:59 GMT
Advertising

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍. പ്രകൃതിവിരുദ്ധ പീഡനമാണ് നടന്നതെന്നും പീഡനം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആറിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

കുറവിലങ്ങാട് പൊലീസ് കഴിഞ്ഞ ജൂണ് 28ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് കന്യാസ്ത്രീയെ 13 തവണ പീഡനത്തിനിരയാക്കിയെന്ന് വ്യക്തമാക്കുന്നത്. 2014 മെയ് അഞ്ചിനാണ് ആദ്യ പീഡനം നടന്നത്. കറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗസ്റ്റ് ഹൌസില്‍ വെച്ചാണ് പീഡനം നടന്നത്. കന്യാസ്ത്രീയുടെ സമ്മതമില്ലാതെ ബലമായി പീഡനത്തിനിരയാക്കി. പ്രകൃതിവിരുദ്ധ പീഡനമാണ് നടന്നതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

2014 മുതല്‍ 2016 വരെ 13 തവണ പീഡനം നടന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.

Tags:    

Similar News