കിഫ്ബി വഴിയുള്ള പ്രവാസി ചിട്ടി ഉടന്‍ ആരംഭിക്കുമെന്ന് തോമസ് ഐസക്
കിഫ്ബി വഴിയുള്ള പ്രവാസി ചിട്ടി ഉടന്‍ ആരംഭിക്കുമെന്ന് തോമസ് ഐസക്. കിഫ്ബി വഴിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണത്തിന്റെ ഭാഗമാകുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രളയം മൂലം കിഫ്ബിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതായി അറിയിച്ച ധനമന്ത്രി പക്ഷെ, ബജറ്റിന്റെ ഭാഗമായ പദ്ധതികളൊന്നും ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി.
കിഫ്ബിയിലേക്കുള്ള ധനസമാഹരണത്തിനായി പ്രഖ്യാപിച്ച പ്രവാസി ചിട്ടി നിശ്ചിത സമയത്ത് തുടങ്ങാനായിട്ടില്ല. 10000 പേര്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരെ ഉള്‍ക്കൊള്ളിച്ച് എത്രയും പെട്ടെന്ന് ചിട്ടി തുടങ്ങും. പദ്ധതികളുടെ അടിസ്ഥാനത്തില്‍ മാത്രമേ വായ്പാ പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് പദ്ധതി രൂപരേഖകള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.