മടപ്പള്ളി കോളേജിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോളജിലേക്ക് ബഹുജന മാർച്ച് നടത്തി

മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

Update: 2018-09-24 05:33 GMT
Advertising

കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പെൺകുട്ടികൾ ഉൾപെടെയുള്ളവരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോളജിലേക്ക് ബഹുജന മാർച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ആണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ത്ഥികളെ കൂടാതെ സമീപത്തെ വ്യാപാരികളെയും എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു.

മടപ്പള്ളി കോളേജിലെ വിദ്യാർത്ഥി സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും. യുഡിഎഫും, വെൽഫയർ പാർട്ടിയും സംയുക്തമായി നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മടപ്പള്ളി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. കോളേജ് കവാടത്തിനു മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. വിദ്യാർത്ഥികളും പോലീസുമായി നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി.

സി.പി.എം നേതാക്കളുടെ പിന്തുണയോടെയാണ് പെണ്‍കുട്ടികളെ അടക്കം എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീർ ആരോപിച്ചു.

കോളജിലും പുറത്തുമായിയുണ്ടായ സംഘര്‍ഷങ്ങളില്‍ 16 എസ്.എഫ്.ഐ പ്രവർത്തകരെ ചോമ്പാല പോലീസ് അറസ്റ് ചെയ്തു. ഇതിൽ 13 പേരെയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. പാറക്കൽ അബ്ദുള്ള എം.എൽ.എ അടക്കം നിരവധി നേതാക്കൾ മാര്‍ച്ചില്‍ പങ്കെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജിന് അവധി നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച നടന്ന സംഘർഷത്തിൽ ഫ്രെട്ടേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം ഏറ്റിരുന്നു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ये भी पà¥�ें- മടപ്പള്ളി കോളേജിൽ പെണ്‍കുട്ടികള്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം; വ്യാപക പ്രതിഷേധം 

ये भी पà¥�ें- മടപ്പള്ളി ഗവ: കോളേജ് അക്രമണം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Tags:    

Writer - അല്‍പാ ഷാ

Writer

Editor - അല്‍പാ ഷാ

Writer

Web Desk - അല്‍പാ ഷാ

Writer

Similar News