മലപ്പുറത്ത് സുന്നി ജുമാ മസ്‍ജിദില്‍ സംഘര്‍ഷം
ജുമാ നമസ്കാരം തടസപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
Update: 2018-09-28 13:04 GMT
മലപ്പുറം വാലില്ലാപ്പുഴ സുന്നി ജുമാ മസ്ജിദില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പള്ളിയുടെ പ്രവര്‍ത്തനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജുമാ നമസ്കാരം തടസപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പൊലീസെത്തി പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് നമസ്കാരം നടന്നത്. മറു വിഭാഗം റോഡില്‍ നമസ്കരിച്ചു.