വയലാര്‍ അവാര്‍ഡ് കെ.വി മോഹനന്‍ കുമാറിന്റെ ‘ഉഷ്ണരാശി’ക്ക്

സ്വന്തം നാടിന്‍റെ ചരിത്രമാണ് കെ വി.മോഹന്‍ കുമാര്‍ ‘ഉഷ്ണരാശി’യിലൂടെ പറയുന്നത്. പുന്നപ്ര വയലാര്‍ സമരം ഉള്‍പ്പടെ 1930 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിന്റെ രാഷ്ട്രീയ വിലയിരുത്തലാണ് നോവല്‍

Update: 2018-09-29 12:56 GMT
Advertising

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ അര്‍ഹനായി. ‘ഉഷ്ണരാശി: കരപ്പുറത്തിന്‍റെ ഇതിഹാസം’ എന്ന നോവലിനാണ് പുരസ്കാരം. തന്റെ നാടിന് ലഭിച്ച പുരസ്കാരമാണിതെന്ന് കെ.വി മോഹന്‍കുമാര്‍ പ്രതികരിച്ചു.

വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് എം.കെ സാനുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. സ്വന്തം നാടിന്‍റെ ചരിത്രമാണ് കെ വി.മോഹന്‍ കുമാര്‍ ഉഷ്ണരാശിയിലൂടെ പറയുന്നത്. പുന്നപ്ര വയലാര്‍ സമരം ഉള്‍പ്പടെ 1930 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിന്റെ രാഷ്ട്രീയ വിലയിരുത്തലാണ് നോവല്‍.

Full View

അടുത്തമാസം 27ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. ശ്രാദ്ധ മോക്ഷം, ഹേ രാമ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, പ്രണയത്തിന്‍റെ മൂന്നാം കണ്ണ് എന്നിവയാണ് മോഹന്‍ കുമാറിന്‍റെ മറ്റ് നോവലുകള്‍. നാല് കഥാസമാഹാരങ്ങളും മൂന്ന് സിനിമകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.

Tags:    

Similar News