പൊന്തൻപുഴ വനത്തിലെ 500 ഹെക്ടർ വന ഭൂമി രേഖകളിൽ നിന്ന് അപ്രത്യക്ഷമായി
വനഭൂമിയായി നോട്ടിഫൈ ചെയ്ത പ്രദേശത്തിന്റെ സർവേ നമ്പർ രേഖകളിൽ ഇല്ലാതായതാണ് വനഭൂമി പുറമ്പോക്ക് ഭൂമിയായി മാറാൻ കാരണം. അതേസമയം പ്രദേശവാസികളിൽ ചിലരുടെ കൈവശ ഭൂമി നിലവിൽ വനഭൂമിയാണെന്നാണ് രേഖ.
നിയമക്കുരിക്കിൽ പെട്ടിരിക്കുന്ന പത്തനംതിട്ടയിലെ പൊന്തൻപുഴ വനത്തിലെ 500 ഹെക്ടർ വന ഭൂമി രേഖകളിൽ നിന്ന് അപ്രത്യക്ഷമായി. വനഭൂമിയായി നോട്ടിഫൈ ചെയ്ത പ്രദേശത്തിന്റെ സർവേ നമ്പർ രേഖകളിൽ ഇല്ലാതായതാണ് വനഭൂമി പുറമ്പോക്ക് ഭൂമിയായി മാറാൻ കാരണം. അതേസമയം പ്രദേശവാസികളിൽ ചിലരുടെ കൈവശ ഭൂമി നിലവിൽ വനഭൂമിയാണെന്നാണ് രേഖ.
മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടി വില്ലേജ് ഓഫീസിലാണ് രേഖകളിൽ തിരിമറി നടന്നത്. സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 283/1 സർവേ നമ്പർ ഭൂമിയുടെ മൊത്തം അത് 1592 ഏക്കറാണ്. 1958ൽ ഇതിൽ ഭൂരിഭാഗത്തെയും വനമായി നോട്ടിഫൈ ചെയ്തു. വിവിധ സർവേ നമ്പറുകളിലായി വിഭജിച്ചപ്പോൾ യഥാർത്ഥ വനമായി അവശേഷിച്ചത് 135 ഏക്കർ. ഭൂരിഭാഗം വനപ്രദേശമുള്ള 193/1 സർവേ നമ്പറിലെ 1345 ഏക്കർ പുറമ്പോക്ക് ഭൂമിയാണന്നാണ് നിലവിലെ രേഖ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നേടാൻ ഭൂമാഫിയ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തിയെന്നാണ് പൊന്തൻ പുഴ വലിയ കാവ് സംരക്ഷണ സമിതിയുടെ ആരോപണം.
വനഭൂമിയുടെ ഉടമസ്ഥാവകാശത്തിന് അവകാശവാദം ഉന്നയിച്ച് സ്വകാര്യ വ്യക്തികൾ നൽകിയ ഹരജിയിൽ പ്രദേശം സംരക്ഷിത വനമാക്കാൻ സർക്കാരിനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.