നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് അനാദരവ്; പ്രതിഷേധം, ഇസ്‍ലാം അശ്ലേഷിച്ച് കമല്‍ സി
മുസ്‍ലിമാകുന്നതായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമല്‍ സി സെക്രട്ടറിയറ്റിന് മുന്നില്‍ അത് പരസ്യമാക്കിയത്
എഴുത്തുകാരന്‍ കമല്‍ സി. ചവറ ഇസ്‍ലാം മതം സ്വീകരിച്ചു. സെക്രട്ടറിയറ്റിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ പരിപാടിയിലാണ് പ്രഖ്യാപനം. അന്തരിച്ച മുന്‍ നക്സലൈറ്റ് നേതാവ് നജ്മല്‍ ബാബുവിനെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കമല്‍ സിയുടെ മതംമാറ്റം.
മുസ്‍ലിമാകുന്നതായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമല്‍ സി സെക്രട്ടറിയറ്റിന് മുന്നില്‍ അത് പരസ്യമാക്കിയത്. ആത്മീയ അന്വേഷണത്തിന്റെ ഭാഗമായല്ല, കേവലം വൈകാരികമായ പ്രതിഷേധവുമല്ല. തന്റേത് ഫാസിസത്തിനെതിരായ രാഷ്ട്രീയ പ്രഖ്യാപനമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നജ്മല്‍ ബാബുവിന്റെ ഓര്‍മ്മക്ക് കമല്‍ സി. നജ്മല്‍ എന്ന പേരും സ്വീകരിച്ചു.
ബാബരി തകര്‍ച്ച മുതല്‍ ഈ സമയം വരെ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളുടെ ഭീകരതയെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. സമുഹത്തില്‍ നിലനില്‍ക്കുന്ന ഹിന്ദുത്വ ബോധത്തെ തുറന്നുകാട്ടേണ്ടടുന്നും, തന്റെ തീരുമാനം ഈയര്‍ഥത്തില്‍ പല മാനങ്ങളുള്ളതാണെന്നും കമല്‍ സി. പറഞ്ഞു. നജ്മല്‍ ബാബുവിനായി മയ്യിത്ത് നമസ്കാരവും സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ചു.