ശബരിമല സംരക്ഷണ യാത്ര ഇന്ന് ആലപ്പുഴയില്‍

ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള പന്തളം- അനന്തപുരി ലോങ് മാര്‍ച്ചില്‍ വിവിധ ഹൈന്ദവ സംഘടനകളും അയ്യപ്പ വിശ്വാസികളും ഗുരുസ്വാമിമാരും പങ്കെടുക്കും.

Update: 2018-10-11 01:19 GMT
Advertising

ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ എന്‍.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തും. നൂറനാട് പടനിലം മുതല്‍ കായംകുളം വരെയാണ് ആലപ്പുഴയിലെ പര്യടനം. ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തളം-അനന്തപുരി ലോംങ് മാര്‍‌ച്ചിനും ഇന്ന് തുടക്കമാകും.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര പത്തനംതിട്ടയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ന് ആലപ്പുഴയിലേക്ക് കടക്കുന്നത്. നൂറനാട് പടനിലത്ത് രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളും എന്‍.ഡി.എ ഘടകക്ഷി പ്രതിനിധികളും പങ്കെടുക്കും.

നൂറനാട് നിന്നും കാല്‍നടയായി നീങ്ങുന്ന ജാഥ വൈകീട്ട് കായംകുളത്ത് സമാപിക്കും. നാളെയും മറ്റന്നാളും കൊല്ലം ജില്ലയില്‍ ജാഥ പര്യടനം നടത്തും. 14, 15 തിയതികളില്‍ തിരുവനന്തപുരത്ത് പര്യടനം നടത്തുന്ന ജാഥ സെക്രട്ടറിയേറ്റ് കവാടത്തില്‍ സമാപിക്കും.

Full View

ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള പന്തളം- അനന്തപുരി ലോങ് മാര്‍ച്ചില്‍ വിവിധ ഹൈന്ദവ സംഘടനകളും അയ്യപ്പ വിശ്വാസികളും ഗുരുസ്വാമിമാരും പങ്കെടുക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തുമെന്നാണ് സംഘാടകരുടെ അവകാശവാദം. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രവളപ്പില്‍ നിന്ന് ആരംഭിക്കുന്ന ജാഥ പുനലൂര്‍, അഞ്ചല്‍ വഴി 14 ന് തിരുവനന്തപുരം വട്ടപ്പാറയില്‍ സമാപിക്കും.

Tags:    

Similar News