കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു
ദീര്‍ഘനാളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍ .134 ജീവനക്കാരെ കൂടി കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ദീര്‍ഘനാളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്.
773 ജീവനക്കാരെ ഈ മാസം അഞ്ചിന് പിരിച്ചുവിട്ടതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ്. 69 ഡ്രൈവര്‍മാര്‍ക്കും 65 കണ്ടക്ടര്‍മാര്‍ക്കുമാണ് ഇത്തവണ ജോലി നഷ്ടമായത്. ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച ശേഷം സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെയാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്മെന്റ് വിശദീകരണം. ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് കാട്ടി നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാവുകയോ തൃപ്തികരമായ മറുപടി നല്‍കുകയോ ചെയ്യാത്തവര്‍ക്കെതിരെയാണ് നടപടി.
ദീര്‍ഘ അവധിക്ക് ശേഷം വിരമിക്കാറാകുമ്പോള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ തിരികെ പ്രവേശിച്ച് സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടിസിയിലെ ബസ്-ജീവനക്കാര്‍ അനുപാതം ദേശീയ ശരാശരിക്കൊപ്പം കുറക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കടുത്ത നടപടി. മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളിലും സമാന നടപടിയുണ്ടാകും. അതേസമയം, നിയപരമായി അവധിയിലുള്ളവരെയും പിരിച്ചുവിടുന്നതായിതൊഴിലാളി യൂണിയനുകള്‍ക്ക് ആക്ഷേപമുണ്ട്.