ശബരിമലയിലെ സ്ഥിതിവിശേഷം ഗുരുതരം; സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്

“25 പുനപരിശോധനാ ഹരജികളില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. നിയമപരമായി കൂടുതല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. റിവ്യു ഹരജി നല്‍കുന്നതിന് അപ്പുറത്തേക്ക് സാഹചര്യം വളര്‍ന്നു”

Update: 2018-10-19 13:41 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. എന്നാല്‍ പുനപരിശോധ ഹരജി നൽകില്ല. തന്ത്രി കുടുംബം അടക്കമുള്ളവരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും ദേവസ്വം ബോർഡ് അഭ്യർഥിച്ചു.

ശബരിമലയിൽ സ്ഥിതിഗതികൾ സങ്കീർണമായ സാഹചര്യത്തിൽ ചേർന്ന ദേവസ്വം ബോർഡ് യോഗം പുനപരിശോധനാ ഹരജി നൽകാൻ തീരുമാനിക്കുമെന്നായിരുന്നു സൂചന. എന്നാൽ പുനപരിശോധ ഹരജി നൽകുന്നതിന് പകരം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്ത ബോർഡ് പുനപരിശോധന ഹരജിയുമായി മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ബോർഡിനുണ്ട്. അതേസമയം ക്രമസമാധന പ്രശ്നം ഉൾപ്പെടെ സുപ്രീംകോടതിയെ അറിയുക്കുന്നത് ഗുണകരമാകുമെന്നും ബോർഡ് കരുതുന്നു. മനു അഭിഷേക് സിങ്‍വിയാകും ദേവസ്വം ബോർഡിനായി ഹാജരാവുക.

അതേസമയം ബോര്‍ഡ് തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് പുനപരിശോധനാ ഹരജി തിങ്കളാഴ്ച സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Full View
Tags:    

Similar News