പരാതിയില്ലാത്തതിനാലാണ് ശശിക്കെതിരെ സമരം കൂടുതല്‍ ശക്തമാക്കാത്തതെന്ന് കോണ്‍ഗ്രസ്

നിയമപരമായി പരാതി നല്‍കാന്‍ ഡി.വൈ.എഫ്.ഐ നേതാവായ യുവതി തയ്യാറായാല്‍ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. 

Update: 2018-10-25 02:25 GMT
Advertising

പി.കെ ശശിക്കെതിരായ സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിയാത്തത് നിയമപരമായി പരാതി നിലവിലില്ലാത്തതിനാലാണെന്ന് കോണ്‍ഗ്രസ്. നിയമപരമായി പരാതി നല്‍കാന്‍ ഡി.വൈ.എഫ്.ഐ നേതാവായ യുവതി തയ്യാറായാല്‍ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പരാതി കൊടുത്താല്‍ ശശിക്കെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Full View

സി.പി.എം എം.എല്‍.എക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയുടെ കാര്യം പുറത്തു വന്നിട്ടും ഈ വിഷയത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് പൊതുവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും നിലവിലെ സാഹചര്യത്തില്‍ കഴിയാവുന്ന രീതിയിലുള്ള പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ടെന്നുമാണ് പാലക്കാട്‌ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം. ഈ വിഷയത്തില്‍ നിയമപരമായി ഒരു പരാതിയും നിലവിലില്ലെന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചുള്ള പരിമിതിയെന്ന് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. നിയമപരമായി പരാതി നല്‍കാന്‍ യുവതി തയ്യാറായാല്‍ ശശിയുടെ നേതൃത്വത്തില്‍ സിപി.എം നിശ്ചയിച്ചിട്ടുള്ള പരിപാടി നടത്താന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു

Tags:    

Similar News