സീരിയൽ സെറ്റിൽ പീഡനം; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്
കേസെടുത്തതോടെ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി
Update: 2025-01-10 18:09 GMT
തിരുവനന്തപുരം: സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പൊലീസാണ് കേസെടുത്തത്. എഫ്ഐആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
കേസെടുത്തതോടെ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി. മൂന്ന് വനിതകളുടെ പരാതി ലഭിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.