ശബരിമലയിൽ നിയന്ത്രണമുറപ്പിക്കാൻ സി.പി.എം നീക്കം; ദേവസ്വം ബോർഡിന് സർക്കാരിന്റെ രഹസ്യ നിർദ്ദേശം  

Update: 2018-10-26 12:07 GMT
Advertising

ശബരിമലയിൽ മണ്ഡല മകര വിളക്ക് കാലത്ത് നിയന്ത്രണമുറപ്പിക്കാനുള്ള സി.പി.എം നീക്കം വിവാദമായി. സർക്കാരിന്റെ അറിവോടെ നടത്തിയ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ അങ്ങനെയൊരു തീരുമാനമില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.

ദിവസ വേതന അടിസ്ഥാനത്തിൽ 1680 പേരെ മണ്ഡല മകര വിളക്ക് കാലത്തേക്ക് ദേവസ്വം ബോർഡ് നിയമിക്കുന്നത്. ഇതിൽ 1650 പേരെ സന്നിധാനത്തും 30 പേരെ നിലക്കലും നിയോഗിക്കും. ഇങ്ങനെ നിയോഗിക്കുന്നവരെ സി.പി.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ അനുഭാവികളായിരിക്കണമെന്ന് സർക്കാരിന്റെ രഹസ്യ നിർദേശമുണ്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് തീർഥാടന കാലം കഴിയും വരെ സന്നിധാനത്ത് തങ്ങാം. ഇവരുടെ താമസവും ഭക്ഷണവും ഒരുക്കുന്നത് ദേവസ്വം ബോർഡാണ്. സർക്കാരിന്റെ നീക്കത്തെ വിശ്വാസികൾ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ ഇത്തരമൊരു തീരുമാനമില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ നിലപാട്.

Full View

തുലാ മാസ പൂജയുടെ കാലത്ത് സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാർ പ്രവർത്തകരാണെന്നാണ് പൊലീസ് റിപ്പോർട്ട്. എൽഡിഎഫ് അനുഭാവികളാരും ഇല്ലാഞ്ഞതിനാൽ പൊലീസിനു പിൻബലം നൽകാൻ ആരുമില്ലായിരുന്നുവെന്നാണു വിലയിരുത്തലിനെ തുടർന്നാണ് സർക്കാറിന്റെ അറിവോടെ ദേവസ്വം ബോർഡിന്റെ നീക്കമെന്നാണ് സൂചന.

Tags:    

Similar News