യാത്രക്കാരനെയും കുഞ്ഞിനെയും ടി.ടി.ഇ മര്‍ദ്ദിച്ചതായി പരാതി 

മംഗള എക്സ്പ്രസില്‍ തിരൂരില്‍ നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു വെളിയങ്കോട് സ്വദേശി നൌഷാദും കുടുംബവും.

Update: 2018-10-28 03:55 GMT
Advertising

കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഗൃഹനാഥനെയും കുഞ്ഞിനെയും ടി.ടി.ഇ മര്‍ദിച്ചതായി പരാതി. മംഗളാ എക്സ്പ്രസില്‍ യാത്ര ചെയ്ത മലപ്പുറം വെളിയങ്കോട് സ്വദേശി നൌഷാദിനും കുഞ്ഞിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കോഴിക്കോട് റെയില്‍വെ പൊലീസ് കേസെടുത്തു.

മംഗള എക്സ്പ്രസില്‍ തിരൂരില്‍ നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു വെളിയങ്കോട് സ്വദേശി നൌഷാദും കുടുംബവും. ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര. ടിക്കറ്റ് പരിശോധിച്ച ടി.ടി.ഇ ഇവരോട് 500 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഇതിനെച്ചൊല്ലി ടി.ടി.ഇ സൂരജ് സിംഗും നൌഷാദും തമ്മില്‍ തര്‍ക്കമുണ്ടായി.

Full View

തുടര്‍ന്ന് നൌഷാദിനെ മര്‍ദിച്ചശേഷം ട്രെയിനില്‍ കയറാന്‍ പോയ ടി.ടി.ഇയെ മറ്റു യാത്രക്കാര്‍ തടഞ്ഞു വെച്ചു. റെയിവെ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിനു വഴങ്ങി കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

Tags:    

Similar News