സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടി
സര്‍ക്കാരിന്‍റെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണ് സുപ്രിം കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സാലറി ചലഞ്ചിലെ സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണ്. ശമ്പളം ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ തിരുത്തും. വിധി തിരിച്ചടിയാണെന്ന് ധനമന്ത്രി സമ്മതിച്ചു. ഐസക് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
ഒന്നുകില്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. അല്ലാത്തവര്‍ വിസമ്മത പത്രം നല്‍ക. എന്നതായിരുന്നു സര്‍ക്കാര്‍ സാലറി ചലഞ്ചിന് വെച്ച വ്യവസ്ഥ. വിസമ്മത പത്രമെന്ന വ്യവസ്ഥ ജീവനക്കാരെ തരം തിരിക്കുന്നതാണെന്നും അത് ഒഴിവാക്കണമെന്നും പ്രതിപക്ഷവും പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നു. ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചതോടെ വിസമ്മതപത്രത്തിന് വിലക്കായി. ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിപ്പച്ചത്. സുപ്രിം കോടതി കൂടി പ്രതികൂലമായാതോടെ തിരിച്ചടി നേരിട്ട സര്‍ക്കാര്‍ വിസമ്മതപത്രമെന്ന വ്യവസ്ഥ മാറ്റാനുള്ള തീരുമാനിത്തിലാണ്.
സര്‍ക്കാരിന്‍റെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണ് സുപ്രിം കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിടിവാശി കാണിച്ച മുഖ്യമന്ത്രിയില്‍ നിന്ന് കോടതി ചിലവ് വാങ്ങാണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച വിസമ്മത പത്രം തിരികെ നല്‍കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് കഴിയുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ അവസരമൊരുക്കണമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.