ശബരിമല അക്രമം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹരജി പിന്‍വലിച്ചു

കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിലാണ് ആലപ്പുഴ സ്വദേശിയായ രാജേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Update: 2018-10-30 13:58 GMT
Advertising

ശബരിമല അക്രമം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹരജി പിന്‍വലിച്ചു. ജുഡീഷ്യൽ അന്വേഷണം എന്നത് സർക്കാരിന്റെ വിവേചനാധികാരത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിലാണ് ആലപ്പുഴ സ്വദേശിയായ രാജേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അവിശ്വാസിയായ രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐ.ജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമെന്നത് സർക്കാരിന്റെ വിവേചനാധികാമാണെന്നും ഇതില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ സർക്കാർ ഇടപെടരുത് എന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

സർക്കാരിന് സെക്കുലർ സ്വഭാവം വേണമെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാല്‍ ശബരിമലയുടെ കാര്യത്തിൽ ഇത് ബുദ്ധിമുട്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ലക്ഷക്കണക്കിന് തീർഥാടകർ വരുന്ന സ്ഥലമാണിത്. 5000 പേരെ മാത്രമേ പമ്പയിൽ കയറ്റു എന്ന് സർക്കാരിന് പറയാൻ അധികാരം ഇല്ല എന്ന് ഹർജിക്കാരന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി ദേവസ്വം എന്തെങ്കിലും നിർദേശങ്ങൾ കൊടുത്തിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Full View

മണ്ഡലകാലത്ത് താല്കാലികമായി ശബരിമലയിലേക്ക് 1680 പേരെ നിയമിക്കാനുള്ള സർക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്‍പര്യ പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി തിങ്കളാഴ്ച പരിഗണിക്കും.

Tags:    

Similar News