ഉദുമ ടെക്സ്റ്റയില്‍സ് മില്ല് പ്രവര്‍ത്തനം ആരംഭിച്ചു
ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കാസര്‍കോട് ഉദുമ ടെക്സ്റ്റയില്‍സ് മില്ല് പ്രവര്‍ത്തനം ആരംഭിച്ചു. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സൈറണ്‍ മുഴക്കിയായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ ഉദുമ ടെക്സ്റ്റയില്‍സ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. 2010 ല്‍ 21 കോടി 80 ലക്ഷം രൂപ ചെലവില്‍ 24 ഏക്കര്‍ സ്ഥലത്തായാണ് മില്ല് സ്ഥാപിച്ചത്. നിയമന വിവാദത്തെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കാനാവാത്ത മില്ലിന്റെ യന്ത്രങ്ങള്‍ തുരുമ്പെടുത്തിരുന്നു. കാസര്‍കോട് പാക്കേജില്‍നിന്നും 10 കോടി രൂപ അനുവദിച്ചാണ് തുരുമ്പെടുത്തവ മാറ്റി സ്ഥാപിച്ചത്. ടെക്സ്റ്റയില്‍സ് മില്ലിലൂടെ 179 പേര്‍ക്ക് നേരിട്ടും ആയിരത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.