ജോര്‍ജ് എം.തോമസ് മിച്ച ഭൂമി കൈവശം വെച്ച സംഭവം;കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
കഴിഞ്ഞ ദിവസം തിരുവമ്പാടിയിൽ ചേർന്ന നേതൃയോഗത്തിലാണ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് തീരുമാനിച്ചത്
തിരുവമ്പാടി എം.എൽ.എ ജോർജ് എം.തോമസ് അനധികൃതമായി മിച്ചഭൂമി കൈവശം വെച്ചതായുള്ള ആരോപണത്തില്‍ കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം തിരുവമ്പാടിയിൽ ചേർന്ന നേതൃയോഗത്തിലാണ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് തീരുമാനിച്ചത്.
കാരശ്ശേരി പഞ്ചായത്തിലെ തോട്ടുമുക്കത്ത് 16 ഏക്കര്‍ മിച്ച ഭൂമി ജോര്‍ജ് എം.തോമസ് അനധികൃതമായി കൈവശം വെച്ച് പോരുന്നു എന്നാണ് പരാതി. സംഭവത്തില്‍ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം നടന്നുവരികയാണ്.അന്വേഷണം നടക്കുന്നതിനിടെ ലാന്‍ഡ് ബോര്‍ഡ് അംഗം ഇ.രമേശ് ബാബുവിന്റെ നേതൃത്വത്തില്‍ എം.എല്‍.എക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയത് വിവാദമായിരുന്നു.ജോര്‍ജ് എം.തോമസ് എം.എല്‍.എ രാജി വയ്ക്കണമെന്ന് ആവശ്യപെട്ട് മുക്കത്ത് കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. തുടര്‍ന്ന് വാഹന പ്രചരണ ജാഥകള്‍ നടത്തും. cമിച്ച ഭൂമിയിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. മിച്ച ഭൂമി വിഷയം സംസ്ഥാന സര്‍ക്കാറിനെതിരെ ഉള്ള രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം.