കെ.എം ഷാജിയുടെ വര്‍ഗീയ പ്രചാരണം: കോടതിയിലെത്തിയ തെളിവുകള്‍ ഇവയാണ്..
വിവരാവകാശ നിയമ പ്രകാരം ലഭിച്ച പോസ്റ്ററുകളും ലഘുലേഖകളുമാണ് കോടതിയിലെത്തിയത്
വര്‍ഗീയ പ്രചാരണം നടത്തിയെന്ന് നിരീക്ഷിച്ചാണ് അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. അഴീക്കോടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാറിന്‍റെ ഹരജി പരിഗണിച്ചാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്. കെ.എം ഷാജി വര്‍ഗീയ പ്രചാരണം നടത്തിയതിന് തെളിവുകളും നികേഷ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച പോസ്റ്ററുകളും ലഘുലേഖകളുമാണ് സമര്‍പ്പിച്ചത്.
ഒരു പോസ്റ്ററില്‍ പറയുന്നതിങ്ങനെ: "കാരുണ്യവാനായ അല്ലാഹുവിന്‍റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്‍റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്‍റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ച് നേരം നമസ്കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ മുഹമ്മദ് ഷാജിയെന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം".
ഒപ്പം വര്‍ഗീയ ഉള്ളടക്കമുള്ളതും നികേഷ് കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ ലഘുലേഖകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കയ്യിലെ തെളിവുകളും കോടതിയിലെത്തിയിരുന്നു.