ബന്ധുനിയമനത്തില്‍ കുടുങ്ങി ഷംസീര്‍ എം.എല്‍.എ; ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വ്വകലാശാല സ്കൂള്‍ ഓഫ് പെ‍ഡഗോഗിക്കല്‍ സയല്‍സിലായിരുന്നു അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം.

Update: 2018-11-15 15:45 GMT
Advertising

തലശേരി എം.എൽ.എ എ. എൻ ഷംസീറിന്‍റെ ഭാര്യ ഷഹ്‍ലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്‌റ്റൻറ് പ്രഫസറായി ആയിരുന്നു ഷഹ്‍ലയുടെ നിയമനം. പകരം ഒന്നാം റാങ്കുകാരിയായ ഡോ. എം പി ബിന്ദുവിനെ നിയമിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്നാണ് ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ നിയമിച്ചതെന്ന് ആരോപിച്ച് കണ്ണൂർ ചാവശേരി സ്വദേശിനി ഡോ. എം.പി. ബിന്ദു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ അധ്യാപക നിയമനത്തിനായി സർവകലാശാല നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് ബിന്ദുവിനാണ് ലഭിച്ചത്.

കൂടാതെ 2015 - 18 കാലഘട്ടത്തിൽ ഡോ. ബിന്ദു ഇവിടെ അസിസ്റ്റൻറ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. പുതിയ നിയമനത്തിനായി ജൂൺ 14ന് വാക്ക് ഇൻ ഇന്റർവ്യു നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറിൽ അന്വേഷിച്ചപ്പോൾ ഡോ ബിന്ദുവിന് ഒന്നും ഷഹലക്ക് രണ്ടും റാങ്കുകളാണ് കിട്ടിയത്. തന്നേക്കാൾ അഞ്ചു മാർക്ക് ഷഹലയ്ക്ക് കുറവാണെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചു. എന്നാൽ, തന്നെ മറികടന്ന് ജൂലായ് 19 ന് ഷഹലയ്ക്ക് നിയമനം നൽകിയെന്നായിരുന്നു ഹരജിക്കാരിയുടെ വാദം.

സംവരണ ചട്ട പ്രകാരമാണ് ഷഹലയ്ക്ക് നിയമനം നൽകിയതെന്നാണ് സർവകാലശാല തനിക്ക് നൽകിയ വിശദീകരണം. എന്നാൽ, കരാർ നിയമനങ്ങളിൽ സാധാരണ കണ്ണൂര്‍ സർവകലാശാല സംവരണ ചട്ടം പാലിച്ചിക്കാറില്ലെന്ന ഹരജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. എം.എൽ.എയുടെ ഭാര്യയായതിനാൽ സംവരണത്തിെൻറ പേരിൽ ഇവർക്ക് നിയമനം നൽകുകയായിരുന്നുവെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

Full ViewFull View
Tags:    

Similar News