ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി

താത്കാലികജീവനക്കാരെ സുരക്ഷയ്ക്കായി സര്‍ക്കാരിന് നിയമിക്കാനും കോടതി അനുവാദം നല്‍കി

Update: 2018-11-16 06:18 GMT
Advertising

ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി. ഹൈക്കോടതിയില്‍ ഒരു സ്വകാര്യ ചാനല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതു ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ മാധ്യമങ്ങളെ തടയരുത്. ശബരിമലയില്‍ മാധ്യങ്ങളെ തടയുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാനാകില്ല.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞില്ലെന്നും എല്ലാവര്‍ക്കും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അല്ലാതെ ആരെയും സര്‍ക്കാര്‍ തടഞ്ഞിട്ടില്ല.

താത്കാലികജീവനക്കാരെ സുരക്ഷയ്ക്കായി സര്‍ക്കാരിന് നിയമിക്കാനും കോടതി അനുവാദം നല്‍കി.

Full View

ये भी पà¥�ें- സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഡി.ജി.പി

ये भी पà¥�ें- ശബരിമല: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ  വ്യാപക ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

ये भी पà¥�ें- ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവം; ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു

Tags:    

Similar News