ശശികലയെ  അറസ്റ്റ് ചെയ്തു: സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Update: 2018-11-17 00:39 GMT
Advertising

ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റുചെയ്തു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിന് ബി.ജെ.പിയുടെ പിന്തുണയുമുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇന്നലെ വൈകിട്ട് 7.30 തോടെയാണ് കെ പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവർ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലർച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമർജൻസി വാഹനത്തിലാണ് കെ.പി ശശികലയെ പമ്പ സ്റ്റേഷനിലേക്ക് മാറ്റി.

Full View
Tags:    

Similar News