കെ.പി ശശികലക്ക് ജാമ്യം; സമരം അവസാനിപ്പിച്ചു  

പൊലീസിന്റെ നിയന്ത്രണം ലംഘിച്ചതോടെയാണ് ശനിയാഴ്ച പുലര്‍ച്ചെ കെ.പി. ശശികലയെയും പട്ടിക മോര്‍ച്ച നേതാവ് പി.സുധീറിനെയും അറസ്റ്റ് ചെയ്തത്.   

Update: 2018-11-17 13:58 GMT
Advertising

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്ക് ജാമ്യം. സബ് ഡിവിഷനൽ രണ്ട് ആൾജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആർ.ഡി.ഒ ആണ് ജാമ്യം അനുവദിച്ചത്. ഇവിടെ നിന്ന് ശശികലയെ സന്നിധാനത്ത് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ആരോഗ്യം അനുവദിച്ചാൽ ശബരിമലയിലേക്ക് ഇന്നു തന്നെ പോകുമെന്ന് ശശികല പ്രതികരിച്ചു. തീരുമാനം എത്തിയതിനെ തുടർന്ന് റാന്നി പൊലീസ് സ്റ്റേഷനുമുന്നിൽ സംഘപരിവാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. പ്രവർത്തകർ മടങ്ങിത്തുടങ്ങി. തന്നെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശശികല വ്യക്തമാക്കി.

Full View

ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. അവരെ കൂടാതെ നാല് സംഘപരിവാര്‍ സംഘടനാ നേതാക്കളേയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഇവരുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് കരുതല്‍ തടങ്കലിലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

Tags:    

Similar News