ശബരിമലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് പദ്മകുമാര്‍
ശബരിമലയിലെ നിരോധനാജ്ഞ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അടിസ്ഥാന സൌകര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും പദ്മകുമാര്‍
ശബരിമലയിലെ സമര സാഹചര്യം ഒഴിവാക്കാന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍. സാവകാശ ഹരജി വൈകിപ്പിക്കണമെന്ന നിലപാടില്ല. ശബരിമലയിലെ നിരോധനാജ്ഞ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അടിസ്ഥാന സൌകര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
യുവതി പ്രവേശന വിധിക്ക് ശേഷം ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് എ പദ്മകുമാര്‍ ആരോപിച്ചു. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇത് മാറണം. ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ 1200 ഓളം ക്ഷേത്രങ്ങളെ അത് ബാധിക്കും. അവിടത്തെ സുരക്ഷ സര്‍ക്കാര്‍ ചുമതലയാണെന്നും പദ്മകുമാര്‍ പറഞ്ഞു.
സാവകാശ ഹരജി എത്രയും വേഗം പരിഗണിക്കണമെന്നാണ് ബോര്‍ഡിന്‍റെ നിലപാട്. ശബരിമലക്കായി 100 കോടി രൂപ അനുവദിച്ചെന്ന കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ വാദം തെറ്റാണ്. കഴിഞ്ഞ വര്‍ത്തെപ്പോലെ തന്നെ സൌകര്യങ്ങള്‍ ശബരിമലയിലും പമ്പയിലും ചെയ്തു. നിലക്കല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സൌകര്യങ്ങളുണ്ടെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.