കൊച്ചുവേളിയിലുണ്ടായ സിഗ്നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം വൈകുന്നു

രാവിലെയാണ് തിരുവനന്തപുരം ചിറയന്‍കീഴില്‍ ശാര്‍ക്കര റെയില്‍വേ ഗേയ്റ്റിന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്

Update: 2018-11-25 09:23 GMT
Advertising

കൊച്ചുവേളിയിലുണ്ടായ സിഗ്നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതും തിരിച്ച് എത്തേണ്ടതുമായ ട്രെയിനുകളാണ് വൈകിയത്. ചിറയന്‍കീഴില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി

രാവിലെയാണ് തിരുവനന്തപുരം ചിറയന്‍കീഴില്‍ ശാര്‍ക്കര റെയില്‍വേ ഗേയ്റ്റിന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ തിരുവനന്തപുരത്തേക്ക് എത്തുന്ന പല ട്രെയിനുകളും വൈകി. ഇതേ തുടര്‍ന്ന് ഓച്ചറിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായി. കൊച്ചിയിലേക്ക് പോകുന്ന ട്രെയിനുകള്‍ പലതും പിടിച്ചിടേണ്ടി വന്നു.

ഇന്നലെ കൊച്ചുവേളിയിലെ സിഗ്നൽ തകരാർ കാരണം തിരുവനന്തപുരത്ത് എത്തേണ്ടതും ഇവിടെനിന്നു പുറപ്പെടേണ്ടതുമായ എല്ലാ ട്രെയിനുകളും മണിക്കൂറുകളോളം വൈകി. ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ‌് സിഗ്നൽ തകരാറിലായത്. അര മണിക്കൂറിനുള്ളിൽ പരിഹരിച്ചെങ്കിലും വീണ്ടും തകരാറിലായതോടെ യാത്രക്കാർ വലഞ്ഞു. ഇന്ന് രാവിലെ സിഗ്നല്‍ പൂര്‍വസ്ഥിതിയിലാക്കി.

പുലര്‍ച്ചേ രണ്ടു മണിക്ക് നാഗര്‍കോവിലില്‍ നിന്നും മംഗലാപുരം വരെ പോകുന്ന ഏറനാട് എക്സ്പ്രസ് രണ്ടേകാല്‍ മണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. രാവിലെ 6.15ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട രപ്തിസാഗര്‍ എക്സ്പ്രസ് രണ്ടേ കാല്‍ മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ചിറയിന്‍കീഴിലെ വിള്ളല്‍ പരിഹരിച്ചതായി റയില്‍വെ അറിയിച്ചു

Full View
Tags:    

Similar News