ഷാജി ഇപ്പോള്‍ എം.എല്‍.എ അല്ല; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല 

ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ സ്റ്റേ നിലനില്‍ക്കാത്തതിനാലാണ് തീരുമാനം.

Update: 2018-11-26 07:54 GMT
Advertising

കെ.എം ഷാജി നിയമസഭാ അംഗമല്ലാതായി. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയിന്മേലുള്ള സ്റ്റേ അവസാനിച്ച സാഹചര്യത്തില്‍ ഷാജി എം.എല്‍.എ അല്ലെന്ന് കാണിച്ച് നിയമസഭ ബുള്ളറ്റിനിറക്കി. ഷാജിയുടെ അപ്പീല്‍ സുപ്രിം കോടതിയില്‍ നാളെ പരിഗണനക്ക് ആവശ്യപ്പെടും.

എം.വി നികേഷ് കുമാറിന്റെ ഹരജിയുടെ അടിസ്ഥാനത്തില്‍ കെ.എം ഷാജിയെ ഈ മാസം 9നാണ് ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിച്ചത്. ഷാജിയുടെ അപ്പീലിന്റെ അടിസ്ഥാനത്തില്‍ അന്നേ ദിവസം തന്നെ ഹൈക്കോടതി അയോഗ്യതാ വിധിക്ക് താത്ക്കാലിക സ്റ്റേ നല്‍കി. 23 വരെ ആയിരുന്നു സ്റ്റേ. ഇതിനിടെ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഷാജി സുപ്രിം കോടതിയെയും സമീപിച്ചു. ഈ ഹരജി സുപ്രിം കോടതി ഇന്നും പരിഗണിച്ചിട്ടില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഷാജിയുടെ നിയമസഭാ അംഗത്വം സംബന്ധിച്ച വിലയിരുത്തല്‍ നിയമസഭാ സെക്രട്ടറിയേറ്റിന് എടുക്കേണ്ടതുണ്ടായിരുന്നു. ഈ സാഹര്യത്തിലാണ് നിയമസഭാ സെക്രട്ടറി ബുള്ളറ്റിന് പുറത്തിറക്കിയത്. അയോഗ്യതാ വിധിക്ക് സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ 24 ാം തിയതി മുതല്‍ കെ.എം ഷാജി എം.എല്‍.എ അല്ല എന്ന അറിയിപ്പാണ് ബുള്ളറ്റിനിലുള്ളത്. സുപ്രിം കോടതിയില്‍ ഷാജി അപ്പീല്‍ ഫയല്‍ ചെയ്യവേ ആനുകൂല്യങ്ങളൊന്നും പറ്റാതെ ഷാജിക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രിം കോടതി വാക്കാല്‍ പറഞ്ഞെിരുന്നു.

എന്നാല്‍ സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ ഈ വാക്കാല്‍ പരാമര്‍ശം പരിഗണിക്കാന്‍ കഴിയില്ലെന്നും നിയമസഭ കരുതുന്നു. നിയമസഭ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ നാളെ മുതല്‍ തുടങ്ങുന്ന നിയമസഭാ സമ്മളനത്തില്‍ കെ.എം ഷാജിക്ക് പങ്കെടുക്കാന്‍ കഴിയില്ല. അതേ സമയം സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ നാളെ തന്നെ പരിഗണനക്ക് എടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഷാജിയുടെ അഭിഭാഷകര്‍. നാളെ അപ്പീല്‍ ലിസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. സുപ്രിം കോടതി നിലപാടിനനുസരിച്ചായിരിക്കും ഇനി ഷാജിയുടെ എം.എല്‍.എ സ്ഥാനത്തിന്റെ ഭാവി.

Full View

ये भी पà¥�ें- നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല; കെ.എം ഷാജി വരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്നും സ്പീക്കർ

Tags:    

Similar News