വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി
പാപ്പാഞ്ഞിയുടെ പരിസരത്ത് നിന്ന് 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് നിർമിക്കണമെന്നാണ് ഹൈക്കോടതിയുടെ പ്രധാന നിർദേശം.
Update: 2024-12-27 09:29 GMT
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. പുതുവർഷത്തിൽ കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പാപ്പാഞ്ഞിയുടെ പരിസരത്ത് നിന്ന് 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് നിർമിക്കണമെന്നാണ് ഹൈക്കോടതിയുടെ പ്രധാന നിർദേശം.
40 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് വെളി മൈതാനത്ത് കത്തിക്കുക. വെളി മൈതനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അനുമതി നൽകാതിരുന്നത്.