പി.കെ ശശി യുവതിയോട് അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍

പരാതി പുറത്തുവന്നതിന് പിന്നില്‍ വിഭാഗീയതയാണെന്ന എ.കെ ബാലന്റെ ആരോപണം കമ്മീഷന്‍ അംഗമായ പി.കെ ശ്രീമതി തള്ളി

Update: 2018-11-26 05:04 GMT
Advertising

പി.കെ ശശി എം.എല്‍.എ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. പരാതി പുറത്തുവന്നതിന് പിന്നില്‍ വിഭാഗീയതയാണെന്ന എ.കെ ബാലന്റെ ആരോപണം കമ്മീഷന്‍ അംഗമായ പി.കെ ശ്രീമതി തള്ളി. വിഭാഗീയതയെ തുടര്‍ന്നാണ് പരാതി പുറത്തുവന്നതെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. ഫോണിലൂടെ അപമര്യാദയായി സംസാരിച്ചെങ്കിലും അത് ലൈംഗികാതിക്രമത്തില്‍ പെടില്ലെന്നും കമ്മീഷന്‍ ചൂണ്ടി കാട്ടി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അല്‍പ്പ സമയത്തിനകം ചേരുന്ന സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന കമ്മിറ്റിയും പരിഗിക്കും.

Tags:    

Similar News