ശബരിമലയിലെ നിരോധനാജ്ഞ നീട്ടിയേക്കും

സന്നിധാനം,പമ്പ,നിലയ്ക്കല്‍,ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയുടെ സമയ പരിധി ഇന്ന് രാത്രി 12 മണിയോടെ അവസാനിക്കും. 

Update: 2018-11-26 08:08 GMT
Advertising

ശബരിമലയിലെ നിരോധനാജ്ഞ നീട്ടിയേക്കും. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയുടെ സമയ പരിധി ഇന്ന് രാത്രി അവസാനിക്കുമെങ്കിലും നാമജ പ്രതിഷേധമടക്കം തുടരുന്ന സാഹചര്യത്തില്‍ മകരവിളക്ക് വരെ 144 തുടരുന്നതാണ് ക്രമസമാധാന പ്രശ്നങ്ങളില്ലാതിരിക്കാന്‍ ഉചിതമെന്ന നിലപാടിലാണ് പൊലീസ്. ഇന്ന് ഇതുവരെ മുപ്പതിനായിരത്തോളം പേർ ദർശനത്തിന് എത്തി.

Full View

സന്നിധാനം,പമ്പ,നിലയ്ക്കല്‍,ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയുടെ സമയ പരിധി ഇന്ന് രാത്രി 12 മണിയോടെ അവസാനിക്കും. തുടർച്ചയായ ദിവസങ്ങളില്‍ സന്നിധാനത്ത് രാത്രിയില്‍ നാമജപ പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ നിരോധനാജ്ഞ നീട്ടണമെന്ന നിലപാടിലാണ് പൊലീസ്. മകരവിളക്ക് വരെ തുടരുന്നതാണ് നല്ലതെന്ന വിലയിരുത്തലിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്ളത്. നിലവിലെ സമയ പരിധി അവസാനിച്ചു കഴിഞ്ഞാലുടന്‍ ഏതാനും ദിവസത്തേക്ക് കൂടി നിരോധനാജ്ഞ ദീർഘിപ്പിച്ചു കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കും. കഴിഞ്ഞ ദിവസം നിയമലംഘനം നടത്തിയ 82 പേരെ സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇതടക്കമുള്ള പൊലീസ് റിപോർട്ട് കൂടി പരിഗണിച്ചാവും നിരോധനാജ്ഞ നീട്ടുക. തീർത്ഥാടകരുടെ എണ്ണത്തിലും ഇന്ന് നേരിയ വർദ്ധനവ് ഉണ്ടായി.

എങ്കിലും പതിവ് സീസണ് തിരക്കിലേക്ക് ശബരിമല എത്താത്തത് ദേവസ്വം ബോർഡിനെ ആശങ്ക പെടുത്തുന്നുണ്ട്. വരുമാനത്തിലെ ഇടിവ് ഭാവി പ്രവര്‍ത്തകനങ്ങളെ ബാധിക്കാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് തള്ളുന്നില്ല.

ये भी पà¥�ें- ശബരിമലയിലെ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും; തുടരാന്‍ സാധ്യത

Tags:    

Similar News