ഏരിയാ സമ്മേളനത്തിനായി പിരിച്ച ഫണ്ട് തിരികെ നൽകിയില്ലെന്ന കേസ്; മധു മുല്ലശ്ശേരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ മംഗലപുരം ഏരിയ കമ്മിറ്റിയാണ് പരാതി നൽകിയത്
Update: 2025-01-07 18:13 GMT
തിരുവനന്തപുരം: ഏരിയ സമ്മേളനത്തിനുവേണ്ടി പിരിച്ച ഫണ്ട് തിരികെ നൽകിയില്ലെന്ന കേസിൽ മധു മുല്ലശ്ശേരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് തള്ളിയത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ മംഗലപുരം ഏരിയ കമ്മിറ്റിയാണ് പരാതി നൽകിയിരുന്നത്. വഞ്ചന കുറ്റമടക്കം നിലനിൽക്കുമെന്ന് കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഏരിയാ സമ്മേളന നടത്തിപ്പിനായി ബ്രാഞ്ചുകളിൽനിന്ന് പിരിച്ച 3.25 ലക്ഷം രൂപ മധുവിന് നൽകിയിരുന്നു. ഇതിന് പുറമെ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും മധു ലക്ഷങ്ങൾ പിരിച്ചിരുന്നു. ഇതൊന്നും സമ്മേളനത്തിന്റെ നടത്തിപ്പിനായി ചെലവഴിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പരാതി നൽകിയത്.