ശബരിമല; സര്‍ക്കാര്‍ നടപടിയില്‍ സി.പി.ഐക്ക് എതിരഭിപ്രായമില്ലെന്ന് കാനം
സി.പി.ഐയുടെ കാര്യങ്ങള്‍ പറയാനുള്ള ആര്‍ജവവും കഴിവും ഞങ്ങള്‍ക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആ കാര്യം ഏറ്റെടുക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.
Update: 2018-11-29 13:09 GMT
ശബരിമല വിഷയത്തില്‍ സര്‍ക്കാരെടുത്ത നടപടിയില്‍ സിപിഐക്ക് എതിരഭിപ്രായമില്ലെന്ന് കാനം രാജേന്ദ്രന്‍. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും കാനം തൃശൂരില്‍ പറഞ്ഞു. സി.പി.ഐയുടെ കാര്യങ്ങള്‍ പറയാനുള്ള ആര്‍ജവവും കഴിവും ഞങ്ങള്‍ക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആ കാര്യം ഏറ്റെടുക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ തീരുമാനത്തില്‍ എല്‍ഡിഎഫിലും സിപിഐയിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്.