മുഖ്യമന്ത്രി പറയുന്നതിനപ്പുറം സ്പീക്കര്‍ പോകില്ലെന്ന് ചെന്നിത്തല

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഭയമാണ്. പ്രതിപക്ഷത്തോടുള്ള സമീപനത്തില്‍ സ്പീക്കര്‍ മാറ്റം വരുത്തണം

Update: 2018-11-30 08:10 GMT
Advertising

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ഇന്നുണ്ടായ സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സ്പീക്കറുടെ ഏകാധിപത്യപരമായ നടപടി അംഗീകരിക്കാനാകില്ല. ചെയറില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നു.

Full View

സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും സ്പീക്കര്‍ അതിന് തയ്യാറായില്ല. സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും സര്‍ക്കാരിനെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഭയമാണ്. പ്രതിപക്ഷത്തോടുള്ള സമീപനത്തില്‍ സ്പീക്കര്‍ മാറ്റം വരുത്തണം.

ഞങ്ങളാരും സ്പീക്കറുടെ ചെയർ മറിച്ച് ഇട്ടിട്ടില്ല. സ്പീക്കർ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. മുഖ്യമന്ത്രി പറയുന്നതിനപ്പുറം സ്പീക്കർ പോവില്ല. ജനങ്ങളുടെ ആവശ്യങ്ങളുയര്‍ത്തി സമരം നടത്താനുള്ള ആര്‍ജ്ജവം യു.ഡി.എഫിനുണ്ട്. ബി.ജെ.പിയുടെ സമരം സി.പി.എമ്മിന്റെ അനുവാദത്തോടെയുള്ള സമരമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ട്. സോളാറിൽ 12 മണിക്കൂർ സമരം നടത്തിയിട്ട് നിർത്തിയവരുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ബി.ജെ.പിയുമായി എന്ത് സമവായമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയുടെ പൂര്‍ണ ഉത്തരവാദിത്തം ഹൈക്കോടതി ഏറ്റെടുത്തിരിക്കുകയാണ്. ചുമതല ഹൈക്കോടതി മൂന്നംഗസമിതിക്ക് നല്‍കിയത് സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags:    

Similar News