ഓഖി ഫണ്ട് വകമാറ്റിയെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി

ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 7340 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് ശിപാർശ ചെയ്തെങ്കിലും, കേന്ദ്ര സർക്കാർ കണ്ട ഭാവം നടിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Update: 2018-11-30 14:32 GMT
Advertising

ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 7340 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് ശിപാർശ ചെയ്തെങ്കിലും, കേന്ദ്ര സർക്കാർ കണ്ട ഭാവം നടിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി ഫണ്ട് വകമാറ്റിയെന്ന പ്രചാരണം വ്യാജമാണെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മത്സ്യതൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

അപകടങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് നൽകാൻ ഐസ് ആർ ഒയുടെ സഹായത്തോടെ കെൽട്രോൺ നിർമ്മിച്ച നാവിക് കൂടാതെ ലൈഫ് ജാക്കറ്റ്, സാറ്റലൈറ്റ് ഫോൺ എന്നിവയാണ് മത്സ്യ തൊഴിലാളികൾക്ക് വിതരണം ചെയ്തത്. 15,000 ബോട്ടുകൾക്ക് നാവിക് നൽകുന്നതിനായി 15 കോടി രൂപ, 40,000 പേർക്ക് ലൈഫ് ജാക്കറ്റിനായി 6 കോടി, 1000 സാറ്റ് ലൈറ്റ് ഫോണിന് 9 കോടി എന്നിങ്ങനെയാണ് കണക്ക്. ഓഖി ഫണ്ട് വകമാറ്റി ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി. 7340 കോടിയുടെ സ്പെഷ്യൽ പാക്കേജ് ശിപാർശ ചെയ്തെങ്കിലും കേന്ദ്രം കണ്ട ഭാവം നടിച്ചില്ല

സുരക്ഷാ ഉപകരണങ്ങൾക്ക് പുറമെ മത്സ്യ ബന്ധന ഉപാധികൾ നഷ്ടപ്പെട്ട 380 പേർക്ക് 6.76 കോടി രൂപയുടെ ധനസഹായവും നൽകി.

Tags:    

Similar News