സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും

എല്ലാ ദിവസവും ശരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 144 നീട്ടാനുള്ള സാധ്യതയുണ്ട്.

Update: 2018-11-30 01:06 GMT
Advertising

ശബരിമല സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും. എല്ലാ ദിവസവും ശരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 144 നീട്ടാനുള്ള സാധ്യതയുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് രാത്രി സന്നിധാനത്തെത്തും. നാളെയാണ് അവലോകന യോഗം. സന്നിധാനത്ത് ചിലയിടങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും ഉടനെ ധാരണയുണ്ടാകും. ശബരിമലയിലേയ്ക്കുള്ള രണ്ടാമത്തെ പൊലീസ് സംഘം ഇന്ന് സേവനത്തിനിറങ്ങും.

Tags:    

Similar News