അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍
യുവമോര്‍ച്ച ചിറയന്‍കീഴ് മണ്ഡലം പ്രസിഡന്റ് സന്തോഷാണ് പിടിയിലായത്. കഴക്കൂട്ടം എക്സൈസാണ് ഇയാളെ പിടികൂടിയത്.
Update: 2018-12-01 11:14 GMT


തിരുവനന്തപുരത്ത് അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍. യുവമോര്‍ച്ച ചിറയന്‍കീഴ് മണ്ഡലം പ്രസിഡന്റ് സന്തോഷാണ് പിടിയിലായത്. കഴക്കൂട്ടം എക്സൈസാണ് ഇയാളെ പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് ഇയാളുടെ സ്‌കൂട്ടറില്‍ നിന്ന് ചാരായം കണ്ടെത്തിയത്. ചിറയിന്‍കീഴിന്റെ സമീപ പ്രദേശങ്ങളില്‍ അവധി ദിവസങ്ങളില്‍ വ്യാജ മദ്യത്തിന്റെയും വാറ്റ് ചാരായത്തിന്റെയും വില്‍പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വാഹന പരിശോധനക്കിടെ സന്തോഷും ഒപ്പമുണ്ടായിരുന്ന ഇയാളുടെ ബന്ധുവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.